Ashtabandha Kalasam

Posted by On 02/08/2016
Ashtabandha Kalasam

ഭക്തജനങ്ങളെ,

                           തോട്ടക്കാട് ശ്രീ. ശങ്കരനാരായണ സ്വാമി  ക്ഷേത്രത്തില്‍ 12 വര്‍ഷത്തില്‍ ഒരിക്കല്‍ നടന്നു വരുന്ന അഷ്ടബന്ധകലശം 2016 സെപ്റ്റംബര്‍ 3 മുതല്‍ 2016 സെപ്റ്റംബര്‍ 8 (1192 ചിങ്ങം 18 മുതല്‍ 23 വരെ) ക്ഷേത്ര തന്ത്രി ബ്രഹ്മശ്രീ. പെരിഞ്ചേരി മന വാസുദേവന്‍ നമ്പൂതിരിപ്പാടിന്‍റെ മുഖ്യ കാര്‍മികത്വത്തിലും ക്ഷേത്ര  മേല്‍ശാന്തി ബ്രഹ്മശ്രീ. എ. കെ. ശ്രീധരന്‍ നമ്പൂതിരി, അണനലക്കാട്ടില്ലം  സഹകര്‍മ്മികത്വത്തിലും വളരെ ആഖോഷപൂര്‍വ്വം നടത്തുവാന്‍ ബഹു. തിരുവിതാംകൂര്‍ ദേവസ്വത്തിന്‍റെ അനുമതിയോടെ ഉപദേശക സമിതി തീരുമാനിച്ചിരിക്കുന്നു.


സഹസ്ര കലശം

കലശങ്ങളില്‍ ഏറ്റവും ഉത്തമവും, അത്യധികം ശ്രേ ഷ്ടവുമാണ് സഹസ്രകലശം. ഏറ്റവും പ്രധാനപ്പെട്ട മഹാഭ്രഹ്മകലശവും 25 ഖണ്ഡ ബ്രഹ്മകലശവും ആയിരത്തോളം പരികലശങ്ങളും ചേര്‍ന്നതാണ് സഹസ്രകലശം.

ആദേവ ചൈതന്യം ആശ്രയിക്കുന്ന ഭക്തജനങ്ങള്‍ക്കും, ദേശത്തിനും, സകല ജീവജാലങ്ങള്‍ക്കും അനുഗ്രഹവര്‍ഷം ചോരിഞ്ഞു കല്പാന്തകാലത്തോളം നിലനില്‍ക്കുകയും ചെയ്യുന്നു.

ഈ ഭഗവത് ചടങ്ങുകളില്‍ പങ്കാളികളായി കലശങ്ങള്‍ സ്വീകരിക്കുകയും, കൂടാതെ സര്‍വ്വര്‍ക്കും, ദേശവാസികള്‍ക്കും എല്ലാ അനുഗ്രഹങ്ങളും ഉണ്ടാകട്ടെ എന്ന് ഭഗവത് നാമത്തില്‍ പ്രാര്‍ഥിച്ചുകൊണ്ട്

                                                                                                            തന്ത്രി,

                                                                                                            ബ്രഹ്മശ്രീ. പെരിഞ്ചേരി മന വാസുദേവന്‍ നമ്പൂതിരിപ്പാട്